With profound grief, we report the sad demise of our beloved member Dr.Ranu Gupta, 81, Senior Scientist (Rtd) National Imstitute of Oceanography. Dr.K.K.C Nair, a former colleague of Dr Gupta and Vice President of CGOA visited her residence at Elamakkara and paid respects. Her only son and other members of the family were present at the time of death.
The CGOA family deeply mourn the passing away of a senior member..
CGOA building in new look after painting
കഞ്ഞികുടിച്ചിട്ടു പോകാം
പൂത്തോട്ട രംഗനാഥ് ഏപ്രിൽ 22 നു സി.ജി.ഓ.എ യിൽ അവതരിപ്പിച്ച "കഞ്ഞികുടിച്ചിട്ടു പോകാം" എന്ന ഏകാംഗ നാടകം ഏറെ ഹൃദയസ്പർശിയായിരുന്നു. നാണപ്പൻ എന്ന കൃഷിക്കാരനിലൂടെ അദ്ദേഹം നമ്മെ ഒരു ഗതകാല കാർഷിക കുടുംബത്തിന്റെ സന്തോഷങ്ങളുടെയും വേദനകളുടെയും ലോകത്തിലേയ്ക്ക് ആവാഹിച്ചെടുക്കുന്നു. . അതോടൊപ്പം സമീപകാലത്തിന്റെ പല പൊള്ളത്തരങ്ങളെയും ശിഥിലമായ കുടുംബബന്ധങ്ങളെയും തൊലിയുരിച്ചു കാണിയ്ക്കുകയും ചെയ്യുന്നു.ഉറ്റവരും ഉടയവരും വിധിയുടെ ക്രൂരവിനോദങ്ങളാൽ നഷ്ടപ്പെടുമ്പോൾ സമനില തെറ്റുന്ന നാണപ്പൻ ഇത്തിരി കഞ്ഞികുടിച്ചിട്ടുപോകാൻ പ്രേക്ഷകരെ വിളിച്ചിരുത്തിയിട്ടു യവനികയ്ക്കു പിന്നിൽ മറയുന്നതോടെ ഈ നാടകം അവസാനിപ്പിയ്ക്കുന്നു.
പ്രേക്ഷകർ പലരും നാണപ്പന്റെ കൂടെ ചിരിയ്ക്കുകയും കണ്ണീരണിയുകയും ചെയ്തത് നാടകം എത്ര ഹൃദയസ്പർശി ആയിരുന്നു എന്നതിന് തെളിവാണ്. ഒരു കുട്ട, ഒരു മുറം ഒരു കോടാലി, ഒരു വാക്കത്തി, ഒരു കീറാമുട്ടി ഒരു അടുപ്പ് ,ഒരു കീറത്തുണി, ഒരു വടി ,രണ്ടു പിഞ്ഞാണം,ഒരു കീറത്തുണി .....കഴിഞ്ഞു രംഗസജ്ജീകരണം . സഹായത്തിനു ആറേഴുപേരുടെ ഒരു സംഘവും . നാടകം എന്ന കലാരൂപം മരിച്ചിട്ടില്ലെന്ന് പ്രേക്ഷകരെ അറിയിയ്ക്കുവാൻ കൂടി ഈ നാടകത്തിലൂടെ വിഷു ഈസ്റ്റർ റംസാൻ വേളയിൽ സി.ജി.ഓ.എ യ്ക്ക് കഴിഞ്ഞു എന്നതിൽ ഭാരവാഹികൾക്കും ഏറെ ചാരിതാർഥ്യമുണ്ട്.
അനന്തനാരായണൻ
പ്രസിഡന്റ് CGOA
(CGOA യുടെ ഈസ്റ്റർ-വിഷു-ഈദ് ആഘോഷങ്ങളുടെ ഭാഗമായാണ് 22 April ൽ ഈ മനോഹര നാടകം അരങ്ങേറിയത്)
Ranganath in action
Copyright © 2024 Central Government Officers' Association - All Rights Reserved.
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.